അന്നും പതിവുപോലെ ക്ലാസ്സ് കട്ട് ചെയ്ത് കോളജിന്റെ പിന്നിലെ റബര്‍ തോട്ടത്തില്‍ സൊറ പറഞ്ഞു വില്‍സ്സും(ദിനെശ് ബീഡി) വലിച്ചു ഇരിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങളുടെ ഫൂഡ്ബോള്‍ കോച്ച് ജഗജു (എന്റെ ക്ലാസ്സ്മേറ്റ് തന്നെ പക്ഷേ വര്‍ഷങ്ങ്ളായി അവനറിയാവുന്നത് ഫൂഡ്ബോള്‍ കളി മാത്രം... അവന്റെ തലമൂപ്പ് അംഗീകരിച്ചു ഞങ്ങള്‍ ദാനം ചെയ്ത പദവിയാണു "കോച്ച്") ഓടി അണച്ചു വന്നു... അവന്റെ ഓട്ടം കണ്ടപ്പോഴെ ഞങ്ങള്‍ ഒരു സമരത്തിനുള്ള വക പ്രതീക്ഷിച്ചു.പക്ഷെ അവന്‍ പറഞ്ഞതു ഞങ്ങളുടെ രണ്ടാഴ്ച്ചത്തെ ആര്‍മ്മാദിക്കലിനു കര്‍ട്ടനിടുന്ന വാര്‍ത്ത!
എല്ലാ വര്‍ഷവും ഇന്റെര്‍കോളെജിയേറ്റ് ഫുഡ്ബോള്‍ ടൂര്‍ണമെന്നിന്റെ പേരില്‍ കോളജിന്റെ ചിലവില്‍ രണ്ടാഴ്ച്ചത്തെ ആര്‍മ്മാദിക്കല്‍ നടത്തി അത്യുജ്വലമായി തോല്കാറുണ്ടു. പക്ഷെ ഈ വര്‍ഷം കോളജിന്റെ സ്പോര്‍ട്സ് മന്ത്രി അങ്ങേരുടെ പരിശ്രമഭലമായി ലതു ഞങ്ങളുടെ കോളജിലേക്കു മാറ്റി.ഈശ്വരാ കളി ഞങ്ങളുടെ ചെല്ലക്കിളികളുടെ മുന്‍പില്‍.......കഴിഞ്ഞ വര്‍ഷത്തെ ഉജ്ജ്വല തോല്‍വിക്കു ശേഷം പിന്നെ വല്ലപ്പോഴും ബോള്‍ കാണാറുള്ളതു ചെല്ലക്കിളികള്‍ ബാസ്കറ്റ്ബോള്‍ കളിക്കുബോള്‍ മാത്രമാണു. കളി ഇഷ്ടമുണ്ടയിട്ടല്ല അവരെ പ്രോത്സാഹിപിക്കുവാന്‍ !
എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷം പറ്റില്ല! വിയര്‍ത്തേ പറ്റു!അല്ലെങ്കില്‍ ഇപ്പോ അവരുടെ മുന്‍പില്‍ നെഞ്ജും വിരിചു നടക്കുന്ന ഞങ്ങളുടെ നെഞ്ചത്തു ചെല്ലക്കിളീസ് അത്തപ്പൂവിടും...പ്രാക്ടിസു തുടങ്ങി...കഠിനമായ പ്രാക്ടിസു പുരോഗമിക്കും തോറും കാഴ്ചക്കരുടെ എണ്ണം വര്‍ദ്ദിച്ചു. ഞങ്ങളുടെ ആത്മവിശ്വാസവും........!!
അങ്ങനെ ആ ദിവസം വന്നെത്തി! ഞങ്ങളുടെ ആദ്യ മാച്ച് !!! ഗ്യാലറിയില്‍ ക്കൂതറ തങ്കമ്മ മുതല്‍ ബിപാഷ ബസു വരെയുണ്ട്. അന്യയ ഗ്രൌണ്ട് സപ്പോര്‍ട്ട്. അരുടെ കാലിലാണോ ബോള്‍ കിട്ടുന്നെ സുന്ദരിമാര്‍ അവരുടെ പേരു വിളിച്ചു പ്രോത്സാഹിപ്പിച്ചു. അവരെ കൊണ്ടു എന്റെ പേരും വിളിപ്പിക്കണമെന്നു ഞാനും ആഗ്രഹിച്ചു."അതങ്ങനെ വരൂ !!വിനാശകാലേ വിപരീതബുദ്ധി, വരാനുള്ളതു വഴിയില്‍ തങ്ങില്ല അതു ടാസ്ക്കി വിളിച്ചും വരും."
ഈശ്വരാ ആകെ ഒരു ബോളും 22 കളിക്കാരും...ഇവര്‍ ഇങ്ങനെ പ്രോത്സാഹിപ്പിക്കും എന്നറിഞ്ഞിരുന്നേല്‍ ഞാനും ഒരു ബോളും വാങ്ങി വന്നേനെ!ആ ബോള്‍ എന്റെ കാലില്‍ കിട്ടാന്‍ ഞാന്‍ ആത്മാര്‍ത്തമായി പ്രാര്‍ത്ഥിച്ചു. ബോളെവിടെ പോകുന്നുവോ ഞാനും പോയി! പക്ഷേ ഞാന്‍ അവിടെ ചെല്ലുംബോഴെക്കും അവര്‍ ബോള്‍ പാസ്സ് ചെയ്തിരിക്കും...ഇതിനായിരുന്നല്ലൊ ദൈവമേ ജഗജു പാസ്സ് ചെയ്യാന്‍ പഠിക്കണമെന്നു പറഞ്ഞിരുന്നത്! ആ ഗ്രൌണ്ടില്‍ ഇങ്ങനെയൊക്കെ സ്ഥലങ്ങളുണ്ടെന്നു അന്നാധ്യമായി ഞാന്‍ മനസ്സിലാക്കി.
അപ്പൊഴെക്കും എതിര്‍ടിം ആദ്യ ഗോളടിചു!!! ഗോള്‍!!! ( 0 - 1 ) അവന്‍ രാജാവായി! സുന്ദരീസ്സ് എല്ലവരും അവന്റെ ആരാധകരായി. അടുത്ത രാജാവാകാന്‍ ഞാനും ആഗ്രഹിച്ചു. അതിനായി സെക്കന്ടു ഹാഫില്‍ കോച്ച് ജഗജുവിന്റെ കാലുപിടിച്ചു ഫോര്‍വെടു കളിക്കാന്‍ തീരുമാനിച്ചു. ഇനി ആരേലും ബോള്‍ കൊണ്ടുവന്നു തരാതിരിക്കില്ല!അപ്പോള്‍ അതാ വരുന്നു സുരേഷിന്റെ പാസ്സ്.ആരാണെങ്കിലും അത് ഗോളാണു ! ഗോള്‍പോസ്റ്റിനും എനിക്കും ഇടക്കു ഗോളിയും ബോളും മാത്രം. ഗ്യാലറിയില്‍ ആവേശമുയര്‍ന്നു. ഈശ്വരാ ഞാന്‍ പുലിയായി! ഞാന്‍ എന്റെ പേരു കേള്‍ക്കുന്നു അതും കളമൊഴിയില്‍. അവര്‍ക്കും എന്റെ പേരറിയാം! ഇത്രക്കും ഞാന്‍ പ്രശസ്തനായിരുന്നോ?"കൂട്ടുകാര്‍ക്കുകൂടി എന്റെ പേരു ഇപ്പൊ അറിയില്ല സത്യം ! "
അടുത്ത രാജാവു ഞാന്‍ തന്നെ. ഞാന്‍ ഗോളിനു വേണ്ടി ബോളില്‍ ആഞ്ഞു തൊഴിച്ചു അപ്പോള്‍ അതാ ഒരു ശകുനം മുടക്കി. ഇവന്‍ എവിടുന്നു വന്നു എന്റെ ദൈവമേ!
എന്റെ കിക്ക് എവിടെയോ കൊണ്ടു!
അതെനിക്കു ഉറപ്പാണു !
പക്ഷേ ബോളിലല്ല, അത് ലവിടെ തന്നെ ഇരിപ്പുണ്ടു, ഞാന്‍ കൊണ്ടു വച്ച പോലെ തന്നെ !
എന്റെ കാലവിടെ ഉണ്ടോ ?
ലതും ലവിടെ തന്നെ ഉണ്ടു!
പക്ഷേ അനക്കാന്‍ പറ്റണില്ല!
ഒരു ഭാരം പോലെ !
ഞാന്‍ നോക്കിയപ്പോള്‍ ബോളിന്റെ അടുത്ത് അവന്‍ കിടക്കുന്നു ശകുനം മുടക്കി!അവനു അങ്ങനെ തന്നെ വരണം! എന്റെ കിക്കു കൊണ്ട സ്ഥലം മനസിലായി. അതിന്റെ ബാക്കിപത്രമാണു ആ കിടക്കുന്നത്.ദെ ഇപ്പൊള്‍ ബോള്‍ കാണുന്നില്ല! ഗ്യാലറി ആകെ ഇരപുന്നു
അതെ ഗോള്‍!!!
സുരേഷ് ...ചതിയന്‍ , വന്ചകന്‍ അവന്‍ ഗോളടിചിരിക്കുന്നു! ഒന്നനങ്ങാന്‍ പറ്റുമായിരുന്നെകില്‍ ഞാന്‍ അവനെ ? @#$%&*^%$#@വേണ്ട ! ഒന്നും പറയണ്ട! ഇനി പറഞ്ഞിട്ട് കാര്യവുമില്ല!എന്റെ കാലില്‍ 500 ന്റെ ബള്‍ബ് കത്തിച്ചു വച്ച പോലെ ! എന്നെ എല്ലാവരും കൂടി എടുത്ത് ഗ്രൊണ്ടിനു പുറത്തേക്കു! എന്നെ ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനു മുന്‍പു ഞങ്ങള്‍ക്കൊരു പെനാലിറ്റി കൂടി കിട്ടി. വൈദ്യന്റെ അടുത്ത് ചെല്ലുംബോള്‍ എന്റെ കാല്‍ നല്ല നീരു വച്ചുവീര്‍ത്തിരുന്നു. തിരുമ്മി കെട്ടി എന്നെ വീട്ടില്‍ കൊണ്ടു വന്നു....
*****************************************************************************************************************അതെ ഞാന്‍ പെനാലിറ്റി കിക്കെടുക്കുകയാണു... ഗോള്‍ പോസ്റ്റു ലക്ഷ്യമാക്കി ഇടതു വശത്തു കൂടി ആഞ്ഞു തൊഴിച്ചുഗോ.........???????????????????????????എന്റെയമ്മച്ചിയേയേയേയേയേയേയ്!!!!!!!!!!!!!!!!!!!!ഞാനലറിവിളിച്ചു,
ലൈറ്റുകള്‍ തെളിയുന്നു,
അഛ്ചനും അമ്മയും ഓടി വരുന്നു,
അയല്‍കാരെല്ലാം ഉണര്‍ന്നു.
എന്റെ കാലിനൊരു മരവിപ്പ് രാവിലെ ഗോള്‍ മിസ്സായ അതേ കാല്
ഈശ്വരാ കട്ടിലില്‍ കിടന്നു ഞാന്‍ ഭിത്തികിട്ടാണല്ലൊ ഗോള്‍ അടിച്ചതു...
വീണ്ടും എന്നെം കൊണ്ടു അതേ വൈദ്യന്റെ അടുത്ത് ചെന്നു!
മൊനേ ഇപ്പം നീ അങ്ങോട്ട് പോയതല്ലേ ഉള്ളു! ഈ രാത്രിയില്‍ എന്നാ പറ്റി!
അഛ്ചന്‍ പറഞ്ഞു
" ഓ അവനൊരു ഗോളടിച്ചതാ ! "
2009 ഒക്‌ടോബർ 4, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ